Skip to main content

*എന്റെ കേരളം : മികച്ച മാധ്യമ കവറേജിന് പുരസ്‌കാരം* *എന്‍ട്രികള്‍ മെയ് 23 വരെ നൽകാം* 

 

 

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് തേക്കിൻകാട് മൈതാനത്തെ വിദ്യാർത്ഥി കോർണറിൽ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ മികച്ച വാർത്താ കവറേജിന് പത്ര റിപ്പോര്‍ട്ടര്‍, ഫോട്ടോഗ്രാഫര്‍, ചാനല്‍ റിപ്പോര്‍ട്ടര്‍, വീഡിയോഗ്രാഫർ എന്നിവയ്ക്ക് പുരസ്‌കാരങ്ങള്‍ നല്‍കുന്നു. 

 

മികച്ച റിപ്പോര്‍ട്ടുകള്‍/ഫോട്ടോകൾ/വീഡിയോകൾ എന്നിവ പരിഗണിച്ചായിരിക്കും വ്യക്തിഗത പുരസ്‌കാരങ്ങള്‍ നല്‍കുക.

എൻട്രികൾ മെയ് 23ന് വൈകിട്ട് 4 നുള്ളില്‍ നൽകണം. വാര്‍ത്ത, ഫോട്ടോ എന്നിവയുടെ പത്രക്കട്ടിങ്ങുകള്‍, വീഡിയോ, ഓഡിയോ ക്ലിപ്പുകള്‍, ലിങ്കുകള്‍  എന്നിവ പെന്‍ഡ്രൈവിലാക്കിയോ ഇ-മെയില്‍ വഴിയോ നല്‍കാം. നിശ്ചിത സമയത്തിനകം ലഭിക്കുന്ന എൻട്രി മാത്രമേ പരിഗണിക്കുകയുള്ളൂ. 

 

മെയ് 24ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ഇ-മെയില്‍ വിലാസം - diothrissur@gmail.com

date