Skip to main content

 *കാർഷിക മേഖലയിലെ*  *യന്ത്രവൽക്കരണം* *അടുത്തറിയാം*

 

 

  കാർഷിക രംഗത്തെ ആയാസകരമാക്കുവാൻവേണ്ട യന്ത്രവൽകൃത കൃഷി രീതിയെ  അടുത്തറിയാൻ കൃഷിവകുപ്പ് കർഷകർക്കായി അവസരം നൽകുന്നു. എന്റെ കേരളം പ്രദർശനം മേളയിൽ നിലവിൽ കാർഷിക രംഗത്ത് ഉപയോഗിക്കുന്ന യന്ത്രങ്ങളായ ട്രാക്ടർ, പവർ ട്രില്ലർ, സ്പ്രയർ, പവർ വീഡർ, കോക്കനട്ട് ക്ലൈമ്പർ, ചാഫ്   കട്ടർ,ബ്രഷ് കട്ടര്‍,പോട്ടബിൾ പമ്പ് സെറ്റ്, ജാതി അടക്ക എന്നിവ ഉണക്കുന്നതിനുള്ള ഡ്രൈയർ, തുടങ്ങിയ കർഷകർക്ക് സബ്സിഡിയിൽ നൽകുന്ന യന്ത്രങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച് അറിയുവാനും, സംശയനിവാരണത്തിനും സ്റ്റാളിൽ അവസരമുണ്ട്.

 കൂടാതെ കൃഷിയിടങ്ങളിലെ ജലസേചന മാർഗ്ഗങ്ങളായ ഡ്രിപ്, സ്പ്രിംഗ്ലർ, ഫോഗർ എന്നിവയുടെ ഡെമോയും സ്റ്റാളിലുണ്ട്.

date