Skip to main content

*എൻ്റെ കേരളം പ്രദർശന മേളയിൽ തിളങ്ങി  കായിക കേരളം കളിക്കളം* 

 

 

തൃശൂരിൽ നടക്കുന്ന എൻ്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ സംസ്ഥാന കായിക വകുപ്പിൻ്റെ കായിക കേരളം ഗെയിം സെൻ്റർ ശ്രദ്ധേയമാകുന്നു. മൈതാനവും ട്രാക്കും ചേർന്ന ഡിസൈനിൽ ഒരുക്കിയ സെൻ്ററിൽ വിവിധ ഗെയിമുകൾ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.

 

അമ്പെയ്ത്ത്, ഫുട്ബോൾ ഷൂട്ടിംഗ്, സ്കിപ്പിംഗ് റോൾ, പുഷ് അപ്പ്, ബാലൻസിംഗ് ടെസ്റ്റ്, ഹോക്കി ഷൂട്ടിംഗ് ടെസ്റ്റ്, സ്കിപ്പിങ് റോപ്പ് തുടങ്ങിയ മത്സരങ്ങളാണ് ചലഞ്ച് സോണിൽ സെൻ്ററിൽ ലൈവായി നടത്തുന്നത്. ഫൺ ഗെയിം വിഭാഗത്തിൽ സ്വിസ് ബോൾ എക്സർസൈസ്, ബാലൻസിങ് ബീം വാക്ക് എന്നിവ തയ്യാറാക്കിയിട്ടുണ്ട്. 

 

ആരോഗ്യ ബോധവത്കരണത്തിൻ്റെ ഭാഗമായി

ഉയരവും ഭാരവും അളക്കുന്ന 

ബി.എം.ഐ, വെയ്സ്റ്റ് ടൂ ഹിപ്പ് റേഷ്യോ, വെയ്സ്റ്റ് ടൂ ഹൈറ്റ് റേഷ്യോ, വെയ്റ്റ് ഡമ്പൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള സേവനങ്ങൾ എന്നിവ കായികകേരളം സ്റ്റാളിൽ സൗജന്യമായി ലഭ്യമാണ്. 

 

കായിക മേഖലയോട് ആളുകൾക്ക് താൽപര്യം വളർത്തുക, ആരോഗ്യമുള്ള ഒരു സമൂഹമാക്കി മാറ്റുക തുടങ്ങിയ കാര്യങ്ങളാണ് കായികകേരളം സ്റ്റാൾ ലക്ഷ്യമിടുന്നതെന്ന് സ്റ്റാളിൻ്റെ ചുമതല വഹിക്കുന്ന ഖോഖോ താരവും സ്പോർട്സ് കൗൺസിൽ ജീവനക്കാരിയുമായ എ. ദിവ്യ പറയുന്നു. ഗെയിമുകളിൽ വിജയികളാകുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും സ്റ്റാൾ വഴി നൽകുന്നുണ്ട്.

കുട്ടികൾ മുതൽ വയോധികർ വരെ ഏറെ ആവേശത്തോടെയാണ് കായികകേരളം സ്റ്റാളിലെ ഗെയിമുകളിൽ പങ്കെടുക്കുന്നത്.

date