Skip to main content

*എന്റെ കേരളം* *വേദിയെ ആനന്ദ തിമിർപ്പിലാഴ്ത്തി പാട്ടും ചിരിയും മ്യൂസിക്കൽ ഷോ*

 

 

എന്റെ കേരളം പ്രദർശന മേളയുടെ സദസ്സിനെ ആനന്ദത്തിമിർപ്പിലാഴ്ത്തി കലാഭവൻ സലീമിൻ്റെയും സംഘത്തിൻ്റെയും പാട്ടും ചിരിയും മ്യൂസിക്കൽ ഷോ.

 

തൃശ്ശൂരിൻ്റെ സർഗപ്രതിഭ യൂസഫലി കേച്ചേരി എഴുതി യേശുദാസ് പാടി അവിസ്മരണീയമാക്കിയ സംഗീതമേ അമര സല്ലാപമേ എന്ന പാട്ടോടെ തൃശൂർ ഗോപാലകൃഷണനാണ് മ്യൂസിക്കൽ ഷോയ്ക്ക് തുടക്കമിട്ടത്. കലാഭവൻ മണിയുടെ പാട്ടുകളുമായി സനിലൻ വെള്ളാനി കൂടി കൂടിയതോടെ എൻ്റെ കേരളം പ്രദർശന വിപണന മേളയുടെ വേദി കലാഭവൻ മണിയുടെ ഓർമകളിൽ നിറഞ്ഞു.

 

മലയാള ചലച്ചിത്രത്തിലെ അഭിനയ കുലപതികളും, രാഷ്ട്രീയ, സാംസ്കാരിക നായകന്മാരും പ്രദർശന മേളയുടെ വേദിയിൽ നേരിട്ടെത്തിയ പ്രതീതിയായിരുന്നു കലാഭവൻ സലീമും സംഘവും അവതരിപ്പിച്ച പാട്ടും ചിരിയും മ്യൂസിക്കൽ ഷോ. 

 

നടൻ ജയൻ്റെ ഭാവ പകർച്ചകളുമായി പ്രിയൻ മണ്ണൂത്തിയും, രാഷ്ട്രീയ- സാഹിത്യ- സാംസ്കാരിക നായകന്മാരെ അനുകരിച്ച് കലാഭവൻ സലീമും ഷെരീഫ് തൃശൂരിൻ്റെ മിമിക്രിയും കൂടി ചേർന്നതോടെ എന്റെ കേരളം മേളയ്ക്ക് നവ്യാനുഭൂതിയേകിയ പരിപാടിയായിരുന്നു പാട്ടും ചിരിയും മ്യൂസിക്കൽ ഷോ.

date