Post Category
*സൗജന്യ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി പരിശീലനം*
തൃശ്ശൂർ വില്ലടത്തു പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ മെയ് മാസം ആരംഭിക്കുന്ന സൗജന്യ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
31 ദിവസമാണ് പരിശീലന കാലാവധി. പ്രായപരിധി 18 നും 44 നും മദ്ധ്യേ. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണവും താമസവും ഉൾപ്പെടെ പരിശീലനം തികച്ചും സൗജന്യമായിരിക്കും.
സംരംഭത്തെക്കുറിച്ചും വായ്‌പാ സൗകര്യങ്ങളെക്കുറിച്ചുമുള്ള ക്ലാസുകൾ പരിശീലന പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാരിന്റെ എൻ.സി.വി.ഇ.ടി സർട്ടിഫിക്കറ്റ് ലഭിക്കും. താൽപര്യമുള്ളവർ അപേക്ഷ സമർപ്പിക്കാനായി 0487 2694412, 9447196324 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
date
- Log in to post comments