Skip to main content

*അപേക്ഷ ക്ഷണിച്ചു*

 

 

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ തൃശൂർ ജില്ലയിലെ വെള്ളാങ്ങല്ലൂർ ഐ.സി.ഡി.എസ് പ്രോജക്ടിൻ്റെ പരിധിയിലുള്ള വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ അങ്കണവാടി സെ.നം. 51 ലേയും, 15-ാം വാർഡിലെ അങ്കണവാടി സെ.നം. 43 ലേയും അങ്കണവാടി കം ക്രഷിലേയ്ക്ക് ക്രഷ് വർക്കർ/ ക്രഷ് ഹെൽപ്പർ തസ്‌തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അതത് വാർഡുകളിൽ താമസമാക്കിയ വനിതകൾക്ക് അപേക്ഷിക്കാം. വാക്- ഇൻ - ഇൻ്റർവ്യൂ വഴിയാണ് നിയമനം. അങ്കണവാടി ഹെൽപ്പർ തസ്‌തികയിലേയ്ക്ക് പത്താം ക്ലാസ് വിജയവും ക്രഷ് വർക്കർ തസ്തികയിലേക്ക് പ്ലസ്-ടു വിജയവുമാണ് വിദ്യാഭ്യാസ യോഗ്യത. ഇന്റർവ്യൂവിന് പങ്കെടുക്കുന്നവർ മെയ് 26 ന് രാവിലെ 10.30 ന് വെള്ളാങ്ങല്ലൂർ ശിശുവികസനപദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ : 0480 2865916. 

date