*ഡിപ്ലോമ കോഴ്‌സുകൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്*
സിപ്പെറ്റ് നടത്തുന്ന തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകളായ ഡിപ്ലോമ ഇൻ പ്ലാസ്റ്റിക് ടെക്നോളജി (ഡി.പി.ടി), ഡിപ്ലോമ ഇൻ പ്ലാസ്റ്റിക് മോൾഡ് ടെക്നോളജി (ഡി.പി.എം.ടി) എന്നിവയിൽ പ്രവേശനത്തിനായി കരിയർ ഗൈഡൻസ് ക്ലാസും സ്‌പോട്ട് രജിസ്ട്രേഷനും സംഘടിപ്പിക്കുന്നു. മെയ് 23 ന് രാവിലെ 11 മുതൽ വൈകിട്ട് നാല് വരെ ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ സെമിനാർ ഹാളിലാണ് ക്ലാസ് സംഘടിപ്പിക്കുന്നത്.
2012 മുതൽ ഏലൂരിൽ പ്രവർത്തനം ആരംഭിച്ച സിപ്പെറ്റ്, കൊച്ചിൻ സർവകലാശാല (കുസാറ്റ്) അംഗീകൃത പിജി കോഴ്‌സുകളും സ്‌കിൽ ഇന്ത്യയുടെ ഭാഗമായി വിവിധ നൈപുണ്യ വികസന പരിപാടികളും നടത്തിവരുന്നുണ്ട്.
എസ്. എസ്.എൽ.സി പാസായവർക്കും പ്ലസ് ടൂ ജയിച്ചവർക്കും പരാജയപ്പെട്ടവർക്കും കോഴ്സുകളിലേക്ക് അപേക്ഷിക്കാം.
വിദ്യാർത്ഥികൾക്ക് കോഴ്‌സിന്റെ സാധ്യതകൾ മനസ്സിലാക്കാനും നേരിട്ടുള്ള രജിസ്ട്രേഷൻ നടത്താനും ഈ സെമിനാർ ഉപയോഗപ്പെടുമെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 8891424894. വെബ്സൈറ്റ് - http://www.cipet.gov.in/
- Log in to post comments