Skip to main content

*കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ താത്കാലിക അധ്യാപക നിയമനം*

 

 

ഐഎച്ച്ആർഡിയുടെ മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ 2025-26 അധ്യയന വർഷത്തേക്കുള്ള താത്കാലിക അധ്യാപക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിവിധ വിഷയങ്ങളിലായി അസിസ്റ്റന്റ് പ്രൊഫസർ പദവികളിലേക്കും ഡെമോൺസ്‌ട്രേറ്റർ തസ്തികയിലേക്കുമാണ് നിയമനം നടത്തുന്നത്.

കൊമേഴ്സ്, മാനേജ്മെന്റ്, മലയാളം, ഹിന്ദി, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് സയൻസ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലേക്കാണ് നിയമനം.

 

അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്കുള്ള അപേക്ഷകർക്ക് കുറഞ്ഞത് 55 ശതമാനം മാർക്ക്/ തത്തുല്യമായ ഗ്രേഡുകൾ സഹിതം ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റ്/ പി.എച്ച്.ഡി യോഗ്യതയും ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് സയൻസ് തസ്തികകളിലേക്ക് എം.ടെക് ബിരുദം ഫസ്റ്റ് ക്ലാസോടെ നേടിയവർക്കും അപേക്ഷിക്കാം. ഡെമോൺസ്‌ട്രേറ്റർ തസ്തികയിലേക്കുള്ള അപേക്ഷകർക്ക് 55 ശതമാനം മാർക്കോടുകൂടിയ ബി.എസ്.സി ഇലക്ട്രോണിക്സ് ബിരുദമാണ് യോഗ്യത.

 

 മെയ് 26 മുതൽ 28 വരെ മൂന്ന് ദിവസങ്ങളിലായി ഇന്റർവ്യൂ നടത്തും. താത്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഇൻ്റർവ്യൂ ദിവസങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയോ ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് നാല് മണിവരെ യോ ഉള്ള സമയങ്ങളിൽ കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് casmvk.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 

ഫോൺ: +91 479 2304494.

date