Skip to main content

സൗജന്യ തൊഴിൽ പരിശീലനം: അപേക്ഷ 24 വരെ

പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച നൈപുണ്യ വികസന കേന്ദ്രത്തിൽ ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ, ആനിമേറ്റർ കോഴ്‌സുകളുടെ പരിശീലനത്തിന് മെയ് 24 വരെ അപേക്ഷിക്കാം. പത്താംക്ലാസ്സ് യോഗ്യതയുള്ള 15നും 23നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. യുവാക്കൾക്ക് നവീന തൊഴിൽ മേഖലകളിൽ സൗജന്യ പരിശീലനം നൽകാൻ ലക്ഷ്യമിട്ട് ആരംഭിച്ച സെന്ററിൽ നടത്തുന്ന കോഴ്‌സുകൾക്ക്  പ്രവേശനം സൗജന്യമായിരിക്കും. ശനി, ഞായർ, മറ്റു പൊതു അവധികൾ എന്നീ ദിവസങ്ങളിൽ മാത്രമായിരിക്കും ക്ലാസുകൾ. വിശദ വിവരത്തിന് ഫോൺ: 7510790979.

date