Skip to main content

പി.എസ്.സി. പരീക്ഷകേന്ദ്രത്തിൽ മാറ്റം

കേരള പബ്ലിക് സർവീസ് കമ്മിഷന്റെ ബിരുദതല പ്രാഥമിക പരീക്ഷ 2025 - അസിസ്റ്റന്റ് ഓഡിറ്റർ ഇൻ ഗവണ്മെന്റ് സെക്രട്ടേറിയറ്റ് /കെ.പി.എസ്.സി /എ.ജിസ് ഓഫീസ് /സ്റ്റേറ്റ് ഓഡിറ്റ് /വിജിലൻസ് ട്രിബൂണൽ (കാറ്റഗറി നമ്പർ. 576/2024,577/2024) സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ട്രെയിനി) ഇൻ പോലീസ് (കേരള സിവിൽ പോലീസ് ), റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഇൻ കേരള ഫോറസ്റ്റ് ആൻഡ് വൈൽഡ്‌ലൈഫ് ഡിപ്പാർട്‌മെന്റ്, എക്‌സൈസ് ഇൻസ്പെക്ടർ (ട്രെയിനി)ഇൻ എക്‌സൈസ് (കാറ്റഗറി നമ്പർ. 051/24, 277/24, 443/24, 444/24, 445/24, 508/24, 509/24, 510/24, 511/24, 512/24) തുടങ്ങിയ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായ് കേരള പബ്ലിക് സർവീസ് കമ്മീഷൻ മേയ് 24 ന് ഉച്ചകഴിഞ്ഞു 1.30മുതൽ  ഒ.എം.ആർ. പരീക്ഷ  നിശ്ചയിച്ചിരുന്ന വൈക്കം, തെക്കേനട ഗവ.എച്ച്. എസ്. എസ്. ഫോർ ബോയ്‌സ് (സെന്റർ നമ്പർ 1443)എന്ന പരീക്ഷാകേന്ദ്രം  സാങ്കേതിക കാരണങ്ങളാൽ ടി.വി. പുരം ഗവ.എച്ച്.എസിലേക്ക്   മാറ്റി.  പരീക്ഷ എഴുതേണ്ട രജിസ്റ്റർ നമ്പർ 1100274 മുതൽ 1100473 വരെയുള്ള ഉദ്യോഗാർഥികൾ അവർക്കു ലഭിച്ചിട്ടുള്ള അതെ അഡ്മിഷൻ ടിക്കറ്റും അസ്സൽ തിരിച്ചറിയൽ രേഖയുമായി മേയ് 24 ന് ഉച്ചകഴിഞ്ഞു 1.30ന് മുൻപായി അനുവദിച്ചിട്ടുള്ള പുതിയ പരീക്ഷ കേന്ദ്രത്തിൽ എത്തിച്ചേരണമെന്ന് ജില്ലാ പി.എസ്.സി. ഓഫീസർ അറിയിച്ചു.

date