Post Category
പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ്
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ 22 ന് രാവിലെ 11 ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ സിറ്റിംഗ് നടത്തുന്നു. അഖില കേരള ചാക്കമർ മഹാസഭ സമർപ്പിച്ച ഹർജി, കോനാർ വിഭാഗത്തെ സംസ്ഥാന ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം, കുളത്തൂപ്പുഴ പഞ്ചായത്തിലെ റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡിൽ ജോലി ചെയ്തുവരുന്ന “മുത്തുരാജ” സമുദായത്തിൽപ്പെട്ടവരെ ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം എന്നിവ സിറ്റിംഗിൽ പരിഗണിക്കും. സിറ്റിംഗിൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ, മെമ്പർമാരായ സുബൈദാ ഇസ്ഹാക്ക്, ഡോ. എ. വി. ജോർജ്ജ്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.
പി.എൻ.എക്സ് 2164/2025
date
- Log in to post comments