Post Category
കയറുൽപ്പന്നങ്ങളിൽ തൊഴിൽ നൈപുണ്യ പരിശീലനം
പട്ടികജാതി വികസന വകുപ്പും നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടും (NCRMI) സംയുക്തമായി കേരളത്തിലുടനീളം വിവിധ ജില്ലകളിൽ കയറുൽപ്പന്നങ്ങളായ ഫ്രെയിംമാറ്റ്, ചകിരിച്ചോറ് കംമ്പോസ്റ്റ്, കയർഭൂവസ്തു നിർമ്മാണവും വിതാനവും എന്നിവയിൽ സ്റ്റൈപന്റോടുകൂടിയ തൊഴിൽ നൈപുണ്യ പരിശീലനം നടത്തുന്നു. എട്ടാം ക്ലാസ് അടിസ്ഥാന യോഗ്യതയും 50 വയസ്സുവരെ പ്രായവുമുള്ള പട്ടികജാതി വനിതകൾക്ക് പരിശീലനത്തിനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: www.ncrmi.org , ഫോൺ: 0471 2730788.
പി.എൻ.എക്സ് 2165/2025
date
- Log in to post comments