Skip to main content

രജതജൂബിലി നിറവിൽ കിഫ്ബി

ജില്ലയിലെ വികസനം അറിയാൻ താല്പര്യമുള്ളവരാണോ നിങ്ങൾ... എന്നാൽ  സമയം കളയാതെ നേരെ കനകക്കുന്നിലേക്ക് വരൂ...എന്റെ കേരളം പ്രദർശന വിപണന മേളയിൽ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ്ഫണ്ട് ബോർഡിനെ (കിഫ്ബി) നേരിട്ടറിയാനെത്തുന്നവർ അനവധിയാണ്.

സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങളുടെ നേർച്ചിത്രമാണ് കിഫ്ബി തയാറാക്കിയിട്ടുള്ള തീം സ്റ്റാൾ. ഒരു കൂട്ടം അലങ്കാര മത്സ്യങ്ങളുടെ ഇടയിലൂടെ കടന്നുപോകുന്ന പ്രതീതിയാണ് 15 അടി ഉയരത്തിൽ നിർമിച്ച കിഫ്ബി പവലിയൻ നൽകുന്നത്.

വികസന സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ് സ്റ്റാളിലെത്തുന്നവർക്ക് അനുഭവവേദ്യമാകുന്നത്. കേരളത്തിന്റെ സുസ്ഥിരവികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള അടിസ്ഥാന സൗകര്യവികസന പദ്ധതികൾ നൽകുന്നതിൽ കിഫ്ബിയുടെ പങ്ക് ചെറുതല്ല. ജില്ലയിൽ പൂർത്തിയായ പദ്ധതികളുടെ പ്രദർശനം വെർച്വൽ റിയാലിറ്റി ഗ്ലാസുപയോഗിച്ച് ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

date