സ്നേഹിതയില്‍ സെക്യൂരിറ്റി ഓഫീസര്‍ നിയമനം
കുടുംബശ്രീ ഇടുക്കി ജില്ലാ മിഷനില്‍ സ്നേഹിതയില്‍ സെക്യൂരിറ്റി ഓഫീസറുടെ ഒഴിവിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. സ്ത്രീകള്‍ മാത്രം അപേക്ഷിച്ചാല്‍ മതി.
യോഗ്യത-1)പത്താം തരം. സമാന തസ്തികയില്‍ കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. കുടുംബശ്രീഅംഗമായിരിക്കണം(ജില്ലയില്‍ സ്ഥിരതാമസക്കാര്‍), അവസാന തീയതി 2025 മെയ് 23.
ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ ,വിദ്യാഭ്യാസയോഗ്യത പ്രായം പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കുടുംബശ്രീ അംഗം/ഓക്സിലറി അംഗം എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫേട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഇവ ഉളളടക്കം ചെയ്യണം. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ വെള്ളക്കടലാസില്‍ എഴുതി ബന്ധപ്പെട്ട അയല്‍ക്കൂട്ടത്തിന്റെ സെക്രട്ടറി/പ്രസിഡന്റ് എന്നിവരുടെ സാക്ഷ്യപ്പെടുത്തലും ശേഷം എ.ഡി.എസ്സ് ചെയര്‍പേഴ്സന്റെ/സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തല്‍ വാങ്ങി സി.ഡി.എസ്സ് ചെയര്‍പേഴ്സന്റെ ശുപാര്‍ശയോടു കൂടി ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ക്ക് നേരിട്ടോ തപാല്‍ മുഖേനയോ 2025 മെയ് 23ാം തിയതി വൈകിട്ട് 5 ന് മുമ്പായി സമര്‍പ്പിക്കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകള്‍ അയക്കേണ്ട മേല്‍വിലാസം- ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ,സിവില്‍ സ്റ്റേഷന് ,പൈനാവ് പി.ഒകുയിലുമല, ഇടുക്കി-പിന്‍കോഡ് 685603. ഫോണ്‍ 04862-232223
- Log in to post comments