Skip to main content

ഐ.എച്ച്.ആർ.ഡി പരിപാടി 23ന്

കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ ആഭിമുഖ്യത്തിൽ യൂണിവേഴ്സിറ്റികൾകോളേജുകൾ അടക്കമുള്ള അക്കാദമിക് സ്ഥാപനങ്ങളിൽ ഗവേഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പരിപാടി സംഘടിപ്പിക്കുന്നു. മെയ് 23 രാവിലെ 10 മണിക്ക് തിരുവനന്തപുരത്തുള്ള ഐഎച്ച്ആർഡി മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ നടക്കുന്ന പരിപാടിയിൽ നിർമിത ബുദ്ധിയുടെ കാലഘട്ടത്തിൽ നിരന്തര മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യയുടെ ഗവേഷണതൊഴിൽ സാധ്യതകൾ വിശദമായിചർച്ച ചെയ്യും.

പരിപാടിക്ക് ജപ്പാനിലെ കാവാസാക്കിയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധനും പ്രശസ്ത ഗവേഷകനുമായ  ഡോ. അകിഹിക്കോ (കെൻ) സുഗിയാമതിരുവനന്തപുരം ഐഐഎസ്ടി അസോസിയേറ്റ് ഡീനും ഐഇഇഇ കേരളാ ഘടകത്തിന്റെ ചെയർമാനുമായ ഡോ:  ബി എസ് മനോജ്ഐ എച് ആർ ഡി ഡയറക്ടർ ഡോ. വി എ അരുൺ കുമാർഐ.ജെ.എസ്.ടി.ഐ ചീഫ് എഡിറ്ററും പൂഞ്ഞാർ ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജിന്റെ പ്രിൻസിപ്പാളുമായ ഡോ. എം വി രാജേഷ് എന്നിവർ നേതൃത്വം നൽകും. ഉന്നത വിദ്യാഭ്യാസ ഗവേഷണ  നിന്നുള്ള ശാസ്ത്രജ്ഞരും അക്കാഡമിക് രംഗത്തെ പ്രതിനിധികളും വിദ്യാർത്ഥികളും പങ്കെടുക്കും.

ഗവേഷണ സംവാദത്തിനു മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ https://shorturl.at/PfSDc ലിങ്ക് സന്ദർശിക്കുക.

പി.എൻ.എക്സ് 2172/2025

date