വിവിധ തസ്തികകളിൽ അഭിമുഖം
തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ മെയ് 24ന് രാവിലെ 10ന് സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികളിലേക്ക് അഭിമുഖം നടക്കും.
ഷോറും മാനേജർ, റീറ്റെയ്ൽ സലെസ് എക്സിക്യൂട്ടീവ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, സൈറ്റ് സുപ്പർവൈസർ, എസ്റിമേഷൻ ആൻഡ് പർചെസ് എക്സിക്യൂട്ടീവ്, ടീം ലീഡർ സെയിൽസ്, ഫിനാൻഷ്യൽ കോൺസൽറ്റന്റ്, ബിസിനസ് ഡെവലപ്‌മെന്റ് എക്സിക്യൂട്ടീവ്, കസ്റ്റമർ എക്‌സ്പീരിയൻസ് സ്പെഷ്യലിസ്റ്റ്, അസ്സോസിയേറ്റ് ടെക്‌നിക്കൽ / കസ്റ്റമർ സപ്പോർട്ട് - വോയിസ് പ്രോസസ്സ്, ഡെവലപ്പർ, എഡ്യുക്കേഷൻ സലെസ് അസ്സോസിയേറ്റ് - ടെലി കോളിങ് ആൻഡ് കൗൺസിലിങ്, സർവേയർ - ഡി ജി പി എസ് ആൻഡ് ടോട്ടൽ സ്റ്റേഷൻ ഓപ്പറേറ്റർ, അസിസ്റ്റന്റ് സർവേയർ ട്രെയിനി, ഡി ജി പി എസ് ഓപ്പറേറ്റർ, അക്കൗണ്ടന്റ് തസ്തികകളിലാണ് നിയമനം. തസ്തികകളുടെ പ്രായപരിധി 40 വയസ്. ഐടിഐ, ബിരുദം, ഡിപ്ലോമ എന്നിവയാണ് യോഗ്യത. പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത്, അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ നമ്പർ : 0471-2992609, 8921916220.
പി.എൻ.എക്സ് 2177/2025
- Log in to post comments