Skip to main content

പാനല്‍ നിയമനം

ശാസ്താംകോട്ട ആണ്‍കുട്ടികളുടെ   പ്രീ മെട്രിക് ഹോസ്റ്റലുകളിലേക്കും കുന്നത്തൂര്‍ പോരുവഴി   പെണ്‍കുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലുകളിലേക്കും വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നതിന് പാനല്‍ രൂപീകരിക്കുന്നു.     യോഗ്യത: കുക്ക് -പത്താം ക്ലാസ്സ്/ഫുഡ് ക്രാഫ്റ്റ് ഇന്‌സ്ടിട്യൂട്ടില്‍ നിന്ന് ഫുഡ് പ്രോഡക്ഷനില്‍ സര്‍ട്ടിഫിക്കറ്റ്/ കുക്കിംഗില്‍ അംഗീകൃത ഡിപ്ലോമ അഭികാമ്യം പ്രവര്‍ത്തി പരിചയവും.  വാച്ച്മാന്‍/വാച്ച് വുമണ്‍: എട്ടാം ക്ലാസ്സ്/ പ്രവര്‍ത്തി പരിചയം അഭികാമ്യം. വാര്‍ഡന്‍: പത്താം ക്ലാസ്/ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ കീഴിലുള്ള ഹോസ്റ്റലുകളില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. അപേക്ഷകള്‍ മെയ് 29 നകം ശാസ്താംകോട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 9188920053, 9497287693.
 
 

date