Skip to main content

അഡ്വ. ഗഫൂർ പി ലില്ലീസ് പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ

കേരള പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാനായി അഡ്വ. ഗഫൂർ പി ലില്ലീസിനെ നിയമിച്ച് സർക്കാർ ഉത്തരവായി. മലപ്പുറം തിരൂർ സ്വദേശിയാണ്. 19 വർഷക്കാലം അബുദബിയിൽ ജോലി ചെയ്തിരുന്നു. അബുദബി ശക്തി തിയറ്റേഴ്സ്, കേരള സോഷ്യൽ സെന്റർ,  അബുദാബി മലയാളി സമാജം, എന്നിവയുടെ പ്രവർത്തകനായിരുന്നു. കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ്, പ്രവാസികളുടെ ആഗോള സംഗമവേദിയായ ലോക കേരളസഭാ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. എൻആർഐ. കമീഷൻ  അംഗമായിരുന്നു.

2016, 2021 നിയമസഭ തെരെഞ്ഞെടുപ്പുകളിൽ തിരൂർ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു.

പി.എൻ.എക്സ് 2188/2025

date