Post Category
ഐസിസിസി 2025 അന്താരാഷ്ട്ര കോൺഫറൻസ് 23 ന്
കൺട്രോൾ, കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടിംഗ് എന്നിവയെക്കുറിച്ചുള്ള ആറാമത് അന്താരാഷ്ട്ര കോൺഫറൻസ് (ICCC 2025) 23 മുതൽ 25 വരെ തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ നടക്കും. ഔദ്യോഗിക ഉദ്ഘാടനം 24 ന് രാവിലെ 9:30 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും. കടകംപള്ളി സുരേന്ദ്രൻ എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ പ്രൊഫ. ഷാലിജ്, IEEE കേരള ചാപ്റ്റർ ചെയർമാൻ പ്രൊഫ. മനോജ് തുടങ്ങിയവർ പങ്കെടുക്കും. സാങ്കേതിക സെഷനിൽ ജപ്പാൻ യാഹൂവിലെ സീനിയർ റിസർച്ചർ ഡോ. അഖികോ കെൻ സുഗിയാമ , വി എസ് എസ് സി സ്‌പേസ് ട്രാൻസ്പോർട്ടേഷൻ സിസ്റ്റം ഡയറക്ടർ ഡോ. യു പി രാജീവ്, ഹിറ്റാച്ചി എനർജി സീനിയർ വൈസ് പ്രസിഡന്റ് എസ് സജി എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.
പി.എൻ.എക്സ് 2197/2025
date
- Log in to post comments