Post Category
നാലാം വാർഷികം: മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗം ഇന്ന്
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന തിരുവനന്തപുരം ജില്ലാതല യോഗം ഇന്ന് (മേയ് 23ന്) വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. രാവിലെ 10.30 മുതൽ 12.30 വരെയാണ് യോഗം.
സർക്കാർ സേവനങ്ങളുടെ ഗുണഭോക്താക്കൾ ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട 500 വ്യക്തികൾ യോഗത്തിൽ പങ്കെടുക്കും. ഇവരുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കും.
മന്ത്രിമാരായ വി ശിവൻകുട്ടി, ജി.ആർ അനിൽ, എം.പി.മാർ, എം.എൽ.എമാർ, ജില്ലാ കളക്ടർ, എഡിഎം, സബ് കളക്ടർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
date
- Log in to post comments