അറിയിപ്പ്
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോര്‍ഡിൽ അംഗത്വമുള്ളവർ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ തനത് സോഫ്റ്റ്‌വെയറില്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. (https://services.unorganisedwssb.org/index.php/home). വിവരങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ താത്പര്യമുള്ളവര്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി സൈറ്റില്‍ ഉൾപ്പെടുത്താവുന്നതാണ്.
അംഗങ്ങള്‍ക്കും നിലവില്‍ അംഗത്വം മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍കാര്‍ ഒഴികെയുള്ള തൊഴിലാളികള്‍ക്കും ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസുകള്‍ മുഖേനയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ തൊഴിലാളികള്‍ക്ക് സ്വന്തമായോ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാം. ഇതിനായി ആധാര്‍ കാര്‍ഡ്, ഫോട്ടോ, ഒപ്പ്, ബാങ്ക് പാസ് ബുക്ക്, അംശദായ പാസ് ബുക്കിന്റെ തുക ഒടുക്കിയതിന്റെ ആദ്യത്തെയും അവസാനത്തെയും പേജ് എന്നിവ ഹാജരാക്കണം. ജൂലൈ 31 വരെയാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471- 2578820
- Log in to post comments