Skip to main content

മാതൃ - ശിശു ആരോഗ്യ സംരക്ഷണത്തിൽ അവബോധമേകി ആരോഗ്യവകുപ്പ്*

ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തിൽ എന്റെ കേരളം പ്രദർശന വിപണന മേളയിൽ 'മാതൃ - ശിശു ആരോഗ്യ സംരക്ഷണം സേവനങ്ങളും വെല്ലുവിളികളും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. 

ഈ രംഗത്ത് സമകാലീന കാലത്തിൽ കണ്ടു വരുന്ന ചില സാഹചര്യങ്ങളെ മുൻനിർത്തിയാണ് ഇത്തരമൊരു വിഷയത്തിൽ ചർച്ച നടന്നത്.

 

 മാതൃ- ശിശു പരിചരണത്തിന്റെ ആവശ്യകതകളും, പ്രസവാനന്തര മാനസികാരോഗ്യം, കുട്ടികൾക്ക് നൽകേണ്ട വാക്സിനേഷൻ, പ്രസവവും പ്രസവാനന്തര കരുതലും ഹോസ്പിറ്റലിൽ ചെയ്യേണ്ടുന്നതിന്റെ ആവശ്യകതയെ കുറിച്ചും സെമിനാറിൽ ചർച്ച ചെയ്തു.

 

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആശ ദേവി സെമിനാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. രശ്മി എം എസ് ചടങ്ങിൽ വിഷയവതരണം നടത്തി. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർമാരായ ഡോ. രാജൻ, ഡോ. സവിത, ആർദ്രം നോടൽ ഓഫീസർ ഡോ. പ്രസ്വിൻ, ജൂനിയർ മെഡിക്കൽ ഓഫീസർ ഡോ. ആരതി, മാസ് മീഡിയ ഓഫീസർ ശ്രീജ, ഡെപ്യൂട്ടി നഴ്സിംഗ് ഓഫീസർ തുടങ്ങിയവർ സെമിനാറിന്റെ ഭാഗമായി.

 

സെമിനാറിനോട് അനുബന്ധിച്ചു കീഴ്മാട് കുടുംബരോഗ്യ കേന്ദ്രം അവതരിപ്പിച്ച ആരോഗ്യ നാടകവും, തൃക്കാക്കര നഗര കുടുംബരോഗ്യ കേന്ദ്രം ആശ പ്രവർത്തകർ ഒരുക്കിയ ഫ്ലാഷ് മോബും അരങ്ങേറി.

 

*ഫോട്ടോ ക്യാപ്ഷൻ*

 

ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തിൽ 'മാതൃ - ശിശു ആരോഗ്യ സംരക്ഷണം സേവനങ്ങളും വെല്ലുവിളികളും' എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആശ ദേവി ഉദ്ഘാടനം ചെയ്യുന്നു.

date