Skip to main content

മേളയിൽ ശ്രദ്ധ നേടി വനിതാ ശിശു വികസന വകുപ്പിന്റെ സ്റ്റാൾ

 

 

 എന്റെ കേരളം പ്രദർശന വിപണന മേളയിൽ ശ്രദ്ധ നേടി വനിതാ ശിശു വികസന വകുപ്പിന്റെ സ്റ്റാൾ. പോഷക സമൃദ്ധമായ ആഹാരങ്ങൾ രുചിച്ച് നോക്കാനും ഉണ്ടാക്കുന്ന രീതി അറിയാനും നിരവധി ആളുകൾ സ്റ്റാളിൽ എത്തുന്നത്. ഇതിനു പുറമേ പാരന്റിംഗ് ക്ലിനിക്കും, ന്യൂട്രീഷൻ ക്ലിനിക്കും, കൗൺസലിങ്ങും നിയമസഹായവും ഇവിടെ ലഭ്യമാണ്. 

 

ജില്ലയിലെ ഓരോ ഐ സി ഡി എസിൽ നിന്നും മൂന്ന് നേരമായി പോഷകസമൃദ്ധമായ ആഹാരങ്ങൾ പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്. ഉണ്ടാക്കുന്ന ഓരോ വിഭവത്തിന്റെയും ചേരുവകളും രീതിയും അറിയാൻ ക്യു ആർ കോഡും സജ്ജമാണ്.

 

 ജീവിതശൈലീ രോഗങ്ങൾ സാധാരണയായ ഈ കാലത്ത് പോഷകാഹാരത്തിന്റെ പ്രാധാന്യം വിളിച്ചോതുകയാണ് സ്റ്റാളിലൂടെ. ബോഡി മാസ് ഇൻഡക്സ് അറിയാനും പാരന്റിംഗിന്റെ രീതികളെക്കുറിച്ച് അറിയാനുളള പാരന്റിങ് ക്ലിനിക്കിലും തിരക്കേറെയാണ്. 

 

മേളയിൽ എത്തുന്ന കുട്ടികൾക്കായി കളിക്കളവും ഒരുക്കിയിട്ടുണ്ട്. വനിതാ ശിശു വികസനത്തിന്റെ നിയമങ്ങളെക്കുറിച്ചറിയാനും മനസ്സിലാക്കാനും പ്രത്യേക സൗകര്യവും സ്റ്റാളിലുണ്ട്.

date