Skip to main content

പ്ലസ് ടു പരീക്ഷാഫലം; ജില്ലയില്‍ 77.82 വിജയശതമാനം

രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലത്തില്‍ 77.82 വിജയ ശതമാനവുമായി കൊല്ലം. ജില്ലയില്‍ 134 സ്‌കൂളുകളില്‍ നിന്നായി 26086 വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 25892 പേര്‍ പരീക്ഷയെഴുതി. 20150 വിദ്യാര്‍ഥികള്‍ ഉന്നത പഠനത്തിന് അര്‍ഹരായി. 2504 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.
 
പ്ലസ് ടു പരീക്ഷാഫലത്തില്‍ ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 45.19 വിജയശതമാനം. 768 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 748 പേര്‍ പരീക്ഷ എഴുതി.   338 പേര്‍ ഉന്നത പഠനത്തിന് അര്‍ഹരായി. ഏഴു കുട്ടികള്‍ എല്ലാ വിഷയത്തിലും എ പ്ലസ്  നേടി.

വി.എച്ച്.എസ്.സി: ജില്ലയില്‍ 73.67 ശതമാനം വിജയം
3555 പേര്‍ പരീക്ഷ എഴുതിയതില്‍ 2619 പേര്‍ ഉന്നതപഠനത്തിന് അര്‍ഹരായി. കൊല്ലം മഞ്ഞക്കാല ഐ.ജി.എം വി.എച്ച്.എസ്  സ്‌കൂള്‍ 100 ശതമാനം വിജയം നേടി.
 

 

date