Skip to main content

അവയവദാനത്തെക്കുറിച്ചറിയാം, രജിസ്റ്റര്‍ ചെയ്യാം

 

 

 മരണാനന്തരം അവയവം ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ അവസരമൊരുക്കി കേരള സ്റ്റേറ്റ് ഓര്‍ഗണ്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷൻ്റെ  (കെ-സോട്ടോ) സ്റ്റാൾ. ആധാര്‍ നമ്പറുമായി എത്തിയാല്‍ താല്‍പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. സ്റ്റാളിൽ ഒരുക്കിയ ക്യൂആർ കോഡ് സ്കാൻ ചെയ്ത് എളുപ്പം അവയവ ദാനത്തിന് അവസരം ഒരുക്കുകയാണ് കെ സോട്ടോയുടെ സ്റ്റാൾ. നേരിട്ടെത്താന്‍ പ്രയാസമുള്ളവര്‍ക്ക് ആധാര്‍ നമ്പര്‍ ഉപയോഗിച്ച് https://notto.abdm.gov.in/register എന്ന ലിങ്കില്‍ കയറിയും രജിസ്റ്റര്‍ ചെയ്യാനാകും. മസ്തിഷ്ക്കമരണം,  മരണാനന്തര അവയവദാനം, ബന്ധുക്കളിൽ നിന്നുള്ള അവയവദാനം, ബന്ധുവേതര അവയവദാനം, ബന്ധുവേതരവും സ്വീകർത്താവിനെ മുൻകൂട്ടി നിശ്ചയിക്കാത്തതുമായ അവയവദാനം, അവയവദാനത്തെ കുറിച്ചുള്ള നിയമങ്ങൾ എന്നിവയെ കുറിച്ചുള്ള ബോധവത്കരണവും സ്റ്റാളിൻ്റെ ഭാഗമായി നൽകുന്നു. അവയവദാനത്തിന് സമഗ്ര പ്രോട്ടോക്കോള്‍ തയാറാക്കിയ ആദ്യ സംസ്ഥാനമായ കേരളം മുന്നോട്ടുവെക്കുന്ന മികച്ച മാതൃകയാണ് കെ-സോട്ടോ.

date