Skip to main content

ഹയര്‍ സെക്കന്‍ഡറി: തൃശൂരില്‍ വിജയശതമാനം 82.39

 

 

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ തൃശൂര്‍ ജില്ലയില്‍ 82.39 ശതമാനം വിജയം. ഉപരിപഠനത്തിന് 26, 224 വിദ്യാര്‍ഥികള്‍ യോഗ്യത നേടി. പരീക്ഷയെഴുതിയത് 31,831 വിദ്യാര്‍ഥികളാണ്. 2,829 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.  

 

*ടെക്‌നിക്കല്‍ സ്‌കൂള്‍: 66.67 ശതമാനം വിജയം*

 

ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ തൃശൂര്‍ ജില്ലയില്‍ 66.67 ശതമാനം വിജയം. പരീക്ഷ എഴുതിയ 21 വിദ്യാര്‍ഥികളില്‍ 14 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 

 

*ഓപ്പണ്‍ സ്‌കൂള്‍ വിജയം 44.13 ശതമാനം*

 

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ തൃശൂര്‍ ജില്ലയില്‍ ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 44.13 ശതമാനം വിജയം. പരീക്ഷ എഴുതിയ  1269 വിദ്യാര്‍ത്ഥികളില്‍  560 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. മൂന്നു പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് ലഭിച്ചു.

 

*വി.എച്ച്.എസ്.സി: 75.41 ശതമാനം വിജയം*

 

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിഭാഗത്തില്‍ തൃശൂര്‍ ജില്ലയ്ക്ക് 75.41 ശതമാനം വിജയം. പരീക്ഷയെഴുതിയ 2192 വിദ്യാര്‍ഥികളില്‍ 1653 പേര്‍ ഉപരിപഠനത്തിന് യോഗ്യരായി. ഗവൺമെന്റ് വി എച്ച് എസ് എസ് (ഡെഫ്) കുന്നംകുളം നൂറു ശതമാനം വിജയം നേടി. ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ എ പ്ലസ് ഗ്രേഡ് നേടിയത് തൃശൂർ ജില്ലയാണ്.

 

*ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍: 80.36 ശതമാനം വിജയം*

 

കേരള കലാമണ്ഡലം ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടുവിന് 80.36 ശതമാനം വിജയം. പരീക്ഷയെഴുതിയ 56 വിദ്യാര്‍ഥികളില്‍ 45 പേരും ഉപരിപഠനത്തിന് അര്‍ഹരായി. 30 ആണ്‍കുട്ടികളും 26 പെണ്‍കുട്ടികളുമാണ് പരീക്ഷയെഴുതിയത്. പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.

date