Post Category
പരിമിതികളെ തോൽപിച്ച കലാ പെരുമയുമായി സ്പെഷ്യൽ സ്കൂൾ കുട്ടികളും ട്രാൻസ്ജെൻഡർ വ്യക്തികളും
പരിമിതികൾ മറന്ന് ആടിയും പാടിയും ചെണ്ട കൊട്ടിയും എന്റെ കേരളം പ്രദർശന വിപണനമേളയുടെ അഞ്ചാം ദിനം ആവേശഭരിതമാക്കി ഭിന്നശേഷി കുട്ടികളും ട്രാൻസ്ജെൻഡർമാരും.
പോപ്പ് പോൾ മേർസി ഹോം, ഇരിങ്ങാലകുട സാന്ത്വനം സദൻ, വി.എം.വി. തണൽ, ഹൗസ് ഓഫ് പ്രൊവിഡൻസ് വൃദ്ധസദനം, എന്നിവിടങ്ങിലെ കുട്ടികളും അച്ഛൻമാരുമാണ് കലാവിരുന്ന് ആസ്വാദ്യകരമാക്കിയത്. പ്രയർ ഡാൻസ്, ശിങ്കാരിമേളം, ഒപ്പന, ഗസൽ, നാടൻപാട്ട്, കോമഡി സ്കിറ്റ്, ഉൾപ്പെടയുള്ള കലാപ്രകടനങ്ങളിലൂടെ മാറ്റി നിർത്തേണ്ടവരല്ല, സ്നേഹത്തോടെ ചേർത്തു നിർത്തേണ്ടവരാണ് തങ്ങളെന്ന് പൊതുസമൂഹത്തെ അറിയിക്കുയായിരുന്നു അവർ.
ട്രാൻസ്ജെൻഡർ വിഭാഗക്കാർ അവതരിപ്പിച്ച ഡാൻസുകളും സദസ്സിന് ഹരം പകർന്നു.
കലാപരിപാടിയിൽ പങ്കെടുത്ത എല്ലാ കലാകാരരെയും സാമൂഹികനീതി വകുപ്പ് ആദരിച്ചു.
date
- Log in to post comments