Skip to main content

ജില്ലാ ആസൂത്രണ സമിതി: 225 പ്രോജക്ടുകൾക്ക് അംഗീകാരം നല്‍കി

ഈ സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി സ്പിൽ ഓവർ പ്രൊജക്ടുകൾ ഉൾപ്പെടുത്തി  പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് 69 തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതികൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. സിവിൽ സ്‌റ്റേഷനിലെ ആസൂത്രണ സമിതി  കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ മാവേലിക്കര നഗരസഭയിലെ (സ്പിൽ ഓവർ പ്രോജക്ട് ഉൾപ്പെടെ) 225 പ്രോജക്ടുകൾക്ക് യോഗത്തില്‍ അംഗീകാരം നൽകി. വേമ്പനാട് കായൽ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് 2025- 26 വാർഷിക പദ്ധതിയുടെ ഭാഗമായി 37 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകി. ആലപ്പുഴ, ഹരിപ്പാട് നഗരസഭകളുടെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി 2025 -26 ലെ ലേബർ ബജറ്റിനും ആക്ഷൻ പ്ലാന‌ിനും അംഗീകാരം നൽകി. യോഗത്തില്‍ 
ജില്ലാ കളക്ടർ അലക്സ് വർഗീസ്, , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ്, ഡി പി സി അംഗവും ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷയുമായ ബിനു ഐസക് രാജു, ഡെപ്യൂട്ടി ജില്ലാ  പ്ലാനിങ് ഓഫീസർ നിത്യ ടി വി തുടങ്ങിയവർ പങ്കെടുത്തു. 
(പിആർ/എഎൽപി/1490)

date