Post Category
ഓഫീസ് ഉദ്ഘാടനം
ചാത്തന്നൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ ക്രമീകരിച്ച കേരള കശുവണ്ടി തൊഴിലാളി ആശ്വാസനിധി ബോര്‍ഡിന്റെ ഇന്‍സ്പെക്ടര്‍ ഓഫീസ് മെയ് 24 രാവിലെ 10.30ന് ജി.എസ് ജയലാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ബോര്‍ഡ് ചെയര്‍മാന്‍ കെ. സുഭഗന്‍ അധ്യക്ഷനാകും. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, ക്യാപെക്‌സ് ചെയര്‍മാന്‍ എം. ശിവശങ്കരപ്പിള്ള, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ. ബിന്ദു, ബോര്‍ഡ് ഡയറക്ടര്‍മാര്‍, യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments