Skip to main content

നിറസദസ്സിൽ 'ആഘോഷം'; ദൃശ്യവിരുന്നായി കൈരളി മെഗാ ഷോ

എന്റെ കേരളം പ്രദർശന വിപണന മേളയുടെ ആറാം ദിവസം നിശാഗന്ധിയിൽ ജനസാഗരത്തെ സാക്ഷിയാക്കി കൈരളി ടി.വി അവതരിപ്പിച്ച ആഘോഷം മെഗാ ഷോ. പാട്ടും നൃത്തവും മിമിക്രിയും നിറഞ്ഞ പരിപാടി വേദിയെ ആവേശത്തിലാക്കി. ബിജു നാരായണൻ, രാജലക്ഷ്മി, കുട്ടി താരം മേഘ്ന സുമേഷ് തുടങ്ങി മലയാളികളുടെ പ്രിയ ഗായകരെല്ലാം ഒരു കുടക്കീഴിൽ അണിനിരന്നപ്പോൾ അക്ഷരാർഥത്തിൽ ആഘോഷ ലഹരിയിലായി നിശാഗന്ധി.

മിമിക്രിയിലെ പുത്തൻ നമ്പറുകളുമായി അശ്വന്ത് അനിൽകുമാർ വേദിയെ കൈയ്യിലെടുത്തു. സ്പോട്ട് ഡബ്ബിംഗിലൂടെ കാണികളെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് അശ്വന്ത്  കാഴ്ചവെച്ചത്.

 ജില്ലയിലെ വിവിധ ഭിന്നശേഷി സ്ഥാപനങ്ങളിലെ കലാപ്രതിഭകളും നിശാഗന്ധിയിൽ ദൃശ്യവിരുന്നൊരുക്കി. സാമൂഹ്യ നീതിവകുപ്പിൻ്റെ  ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉണർവ്വ് കലാമേള വേറിട്ട അനുഭവമാണ് കാണികൾക്ക് സമ്മാനിച്ചത്.

date