Skip to main content
കൊട്ടിയൂർ ഉത്സവത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസിൽ ചേർന്ന ആരോഗ്യവകുപ്പ് മുന്നൊരുക്കങ്ങളുടെ അവലോകനയോഗം

കൊട്ടിയൂര്‍ ഉത്സവം: മുന്നൊരുക്ക അവലോകന യോഗം ചേര്‍ന്നു

കൊട്ടിയൂര്‍ ഉത്സവത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഉത്സവ മുന്നൊരുക്ക അവലോകന യോഗം ചേര്‍ന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പിയുഷ് എം നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു. ഉത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന ഭക്തജനങ്ങളുടെ ആരോഗ്യ പരിരക്ഷക്കായി ആരോഗ്യ വകുപ്പ് സ്വീകരിക്കുന്ന നടപടികള്‍, പ്രദേശത്തെ പൊതുജനാരോഗ്യ സംരക്ഷണത്തിനു വേണ്ടി സ്വീകരിക്കുന്ന കാര്യങ്ങള്‍ എന്നിവ സംബന്ധിച്ച് ഡി എം ഒ വിശദീകരിച്ചു. ജില്ലാ ആരോഗ്യ വകുപ്പ് സംഘം കൊട്ടിയൂര്‍ ഉത്സവ സ്ഥലം സന്ദര്‍ശിച്ച് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഡി എം ഒ അറിയിച്ചു. പൊതുജനാരോഗ്യ സേവനത്തിനായി ആവശ്യമുള്ള ആരോഗ്യ വകുപ്പ് ജീവനക്കാരെ നിയോഗിക്കും. കൊട്ടിയൂര്‍ മേഖലയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ തദ്ദേശ സ്വയം ഭരണ വകുപ്പുമായി ചേര്‍ന്ന് പകര്‍ച്ച വ്യാധി പ്രതിരോധത്തിനുള്ള നടപടികള്‍ ശക്തിപ്പെടുത്തും. .ഉത്സവ സമയത്ത് പൊതു ജനങ്ങള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച വിശദമായ സര്‍ക്കുലര്‍ പുറത്തിറക്കുമെന്നും ഡി എം ഒ അറിയിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫീസ് ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി കെ അനില്‍കുമാര്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ടി രേഖ, ദേവസ്വം ബോര്‍ഡ് ഇന്‍സ്പെക്ടര്‍ ആര്‍ ബിന്ദു, കൊട്ടിയൂര്‍ ദേവസ്വം ബോര്‍ഡ് മാനേജര്‍ കെ നാരായണന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ ഗോകുല്‍, ദേവസ്വം ബോര്‍ഡ് കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രതിനിധി ടി വിജിത, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. സി പി ബിജോയ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഇന്‍ ചാര്‍ജ് സി പി സലിം  കീഴ്പ്പള്ളി മെഡിക്കല്‍ ഓഫീസര്‍ ഡോ ജൈമി, സ്റ്റോര്‍ വെരിഫിക്കേഷന്‍ ഓഫീസര്‍ വി.മിനി, ജില്ലാ നഴ്‌സിംഗ് ഓഫീസര്‍ വി എസ് ശ്രീദേവി, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എസ് എസ് ആര്‍ദ്ര, ഫോര്‍മാന്‍ എം കെ ഷിജു എന്നിവര്‍ പങ്കെടുത്തു. 

date