Skip to main content

എന്റെ കേരളം: ഉപന്യാസ രചനയില്‍ എം രജില്‍ വിജയി

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന എന്റെ കേരളം മേളയുടെ ഭാഗമായി ടത്തിയ ഉപന്യാസ രചനാ മല്‍സരത്തില്‍ കൊറ്റാളി ഓലാട്ടുചാല്‍ സ്വദേശി എം രജില്‍ ഒന്നാം സ്ഥാനം നേടി. ചെറുകുന്ന് കണ്ണപുരം കല്ല്യാശ്ശേരി റിട്ട.അധ്യാപകന്‍ എ.വി. ചന്ദ്രനാണ് രണ്ടാം സ്ഥാനം. ഉര്‍സുലിന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ഭാഗ്യശ്രീ രാജേഷ് മൂന്നാംസ്ഥാനം നേടി. 'എന്റെ കേരളം' എന്ന വിഷയത്തില്‍ പൊതുജനങ്ങള്‍ക്കായി നടത്തിയ ഉപന്യാസ മത്സരത്തില്‍ ലഭിച്ച എന്‍ട്രികളില്‍ നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്. വിജയികള്‍ക്ക് മെയ് 24 ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് പയ്യാമ്പലം ഓടം മ്യൂസിയത്തില്‍ അന്താരാഷ്ട്ര മ്യൂസിയം ദിനാചരണ ചടങ്ങില്‍ വെച്ച് രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സമ്മാനദാനം നടത്തും.

date