Skip to main content

ഉല്ലാസ് പദ്ധതി: ഏകദിന പരിശീലനം 27 ന്

നിരക്ഷരത നിര്‍മാര്‍ജന പദ്ധതിയായ ഉല്ലാസിന്റെ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ആര്‍ പിമാരുടെയും പ്രേരക്മാരുടെയും ഏകദിന പരിശീലനം മെയ് 27 ന് ജില്ലാപഞ്ചായത്ത് ഹാളില്‍ നടക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്യും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെയുള്ള ഈ പദ്ധതിയുടെ രണ്ടാംഘട്ടം 37 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് നടപ്പാക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 39 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പദ്ധതി പൂര്‍ത്തിയാക്കുകയും 5163 പേര്‍ പരീക്ഷ എഴുതി പാസാവുകയും ചെയ്തു. ഇവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം നടന്നുവരികയാണ്. പദ്ധതിയുടെ ഭാഗമായുള്ള സര്‍വേ പ്രവര്‍ത്തനങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, തുല്യതാ പഠിതാക്കള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്‍എസ്എസ് വളണ്ടിയര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടക്കുന്നത്.

date