Skip to main content

ആലുവ ഹൈ ടെക് മാർക്കറ്റിന്റെ നിർമാണോദ്ഘാടനം ഇന്ന്‌ ( 27 ) മുഖ്യമന്ത്രി നിർവ്വഹിക്കും

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ  സംയുക്ത പദ്ധതിയായി 50 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ആലുവയിലെ ഹൈ ടെക് മാർക്കറ്റ്  സമൂച്ചയത്തിന് 27 ന് വൈകീട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ  തറക്കല്ലിടും.

ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. കേന്ദ്ര ഫിഷറീസ് സഹമന്ത്രി  ജോർജ്ജ് കുര്യൻ വിശിഷ്ടാതിഥിയാകും.  വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്  മുഖ്യാതിഥിയായി പങ്കെടുക്കും. എം പി മാരായ അഡ്വ ജെബി മേത്തർ, അഡ്വ ഹാരിസ് ബീരാൻ എന്നിവരും പങ്കെടുക്കും.

നാല് നിലകളിലായി 1,82,308 ചതുരശ്ര അടിയിലാണ് മാർക്കറ്റിന്റെ നിർമ്മാണം നടത്തുക. റെസ്റ്ററന്റും, സൂപ്പർമാർക്കറ്റും, കൂടാതെ 88  ഷോപ്പുകളുമായാണ് മാർക്കറ്റിന്റെ നിർമ്മാണം.

date