Post Category
അറിയിപ്പ്
കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ എല്ലാ അംഗങ്ങളും രജിസ്‌ട്രേഷന്‍ ഡേറ്റ പരിശോധിച്ച്, നല്‍കിയ വിവരങ്ങള്‍ പൂര്‍ണമാണെന്ന് ഉറപ്പുവരുത്തേണ്ടതും ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തി അപ് ലോഡ് ചെയ്യേണ്ടതുമാണ്. അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫേസ് സിസ്റ്റം സോഫ്റ്റ് വെയറിലൂടെയുള്ള വിവരശേഖരണം കുറ്റമറ്റതാക്കി ഏകീകൃത ഐഡന്റിറ്റി കാര്‍ഡ് നല്‍കുന്നതിന് വേണ്ടിയാണിത്.
അക്ഷയകേന്ദ്രങ്ങള്‍ വഴിയോ https://www.aiis.Ic.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി തൊഴിലാളികള്‍ക്ക് സ്വന്തമായോ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കും നിലവില്‍ അംഗത്വം മുടങ്ങികിടക്കുന്ന പെന്‍ഷന്‍കാര്‍ ഒഴികെയുള്ള തൊഴിലാളികള്‍ക്കും വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാം.
date
- Log in to post comments