Skip to main content

കുടുംബശ്രീ കലോത്സവം പ്രായം വെറും നമ്പർ മാത്രം; മാർഗംകളിയിൽ ഒന്നാം സ്ഥാനം നേടി അമല കുടുംബശ്രീ പ്രവർത്തകർ

 കണ്ണൂരിലെ അമല കുടുംബശ്രീ പ്രവർത്തകർ വേദിയിൽ മാർഗംകളി അവതരിപ്പിച്ചപ്പോൾ പ്രായം
വെറും  സംഖ്യ മാത്രമായി ചുരുങ്ങി. സ്‌കൂൾ കലോത്സവങ്ങളിൽ കാണുന്ന അതേ ചടുലതയോടെ  40 മുതൽ 60 വയസു വരെ പ്രായമുള്ളവർ വേദിയിൽ വിസ്മയം തീർത്തു.  കുടുംബശ്രീ സംസ്ഥാന കലോൽസവമായ അരങ്ങിൽ രണ്ടാം ദിവസം '' വേദിയിൽ കണ്ണൂരിലെ അമല കുടുംബ പ്രവർത്തകർ സീനിയർ വിഭാഗം മാർഗംകളിയിൽ ഒന്നാം സ്ഥാനം നേടി. ഇത് രണ്ടാം തവണയാണ് ഇവർ ഒന്നാം സ്ഥാനത്തെത്തുന്നത്. 2023 ൽ നടന്ന കലോൽസവത്തിലും  ഒന്നാം സ്ഥാനം ഇവർക്കായിരുന്നു. യൂട്യൂബ് നോക്കിയാണ് ചുവടുകൾ പഠിച്ചത്. ഡെയ്‌സി ജോസ്, ജെസ്സി ജോയൽ,  സിന്ധു കനകറാണി,  ബെറ്റി തോമസ്, വിജി തോമസ്, സിസിലി ജയിംസ്, സലോമി ഷാജി എന്നിവരാണ് മാർഗംകളിക്കാർ. മാർഗംകളി സീനിയർ വിഭാഗത്തിൽ ആറ് മാസത്തെ കഷ്ടപ്പാടിന്റെ ഫലമാണ് ഈ നേട്ടമെന്ന്  പറഞ്ഞു. നാലു ടീമുകളാണ് മൽസരിച്ചത്.രണ്ടം സ്ഥാനം കാസർകോട് ജില്ലയും മൂന്നാം സ്ഥാനം തൃശൂരും നേടി.

date