Skip to main content

നിറഞ്ഞ കൈയടിയിൽ  മായീമന്ദിർ; നിറകണ്ണുകളോടെ സദസ്

 നിറഞ്ഞ കൈയടി.. നാടകം കഴിയുമ്പോൾ കാണികളിൽ പലരും നിറ കണ്ണുകളോടെ.  കുടുംബശ്രീ കലോൽസവത്തിൽ ഏവരുടെയും കൈയടി നേടി മായീമന്ദിർ നാടകം. അഭിനേതാക്കളിൽ കൂടുതൽ പേരും അൻപത് വയസ്സിനു മുകളിൽ ഉള്ളവർ. അയോധ്യയിലെ ഒരു ആശ്രമത്തിൽ വിധവകളായ കുറെ അമ്മമാരുടെ ജീവിതവും അവിടേയ്ക്ക് പുതിയതായി എത്തുന്ന  പ്രായം കുറഞ്ഞ ഒരു വിധവയെ അവിടുത്ത കഷ്ടപ്പാടുകളിൽ നിന്ന്  രക്ഷപ്പെടാൻ ഈ അമ്മമാർ സഹായിക്കുന്നതുമാണ് നാടകത്തിന്റെ ഇതിവൃത്തം. എറണാകുളം ജില്ലയിലെ ഉദയംപേരൂർ സി.ഡി.എസിന് കീഴിൽ വരുന്ന  കുടുംബശ്രീ പ്രവർത്തകരാണ് കാണികളുടെ കൈയടി ഒന്നാകെ നേടിയത്. കഴിഞ്ഞ തവണയും നാടക വിഭാഗത്തിൽ ഇവർ സംസ്ഥാനത്ത് എത്തിയിരുന്നു. സജു ശശിധരൻ (തേജസ് കുടുംബശ്രി) ജാൻസി, ഉഷകൃഷ്ണൻ, പി.ആർ. ശാന്തകുമാരി (പൗർണ്ണമി കുടുംബശ്രീ) ദീപ, സരിത ( അമൃത കുടുംബശ്രീ), ഷാലി( ഭാവന കുടുംബശ്രീ),ഭവ്യ (ത്രിവേണി കുടുംബശ്രീ) കെ.ആർ. വത്സല , വി.എസ്. രാധ (രാഗം കുടുംബശ്രി) എന്നിവരാണ്  അഭിനേതാക്കൾ.

date