നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു
ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ കലക്ടര്‍ വി. ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയോഗം ചേര്‍ന്നു.ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. മാതൃകാ പെരുമാറ്റ ചട്ടം എല്ലാവരും പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
വയോജനങ്ങള്‍ക്കും അംഗപരിമിതര്‍ക്കും വീട്ടില്‍ തന്നെ വോട്ട് ചെയ്യാന്‍ സൗകര്യമുണ്ട്. ആവശ്യമുളള സമ്മതിദായകരില്‍ നിന്നും ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീട്ടിലെത്തി ഫോം 12 ഡി അപേക്ഷ സ്വീകരിക്കും.
പൊതുസ്ഥലത്ത് പോസ്റ്ററുകള്‍ പതിക്കുന്നത് ഒഴിവാക്കണം. ബൂത്ത് ലെവല്‍ ഏജന്റുമാരെ നിയമിച്ച് വിവരം തെരഞ്ഞെടുപ്പ് വിഭാഗത്തിന് നല്‍കണം.
സുഗമമായ തെരഞ്ഞെടുപ്പ് നടത്തിപ്പിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണവും അഭ്യര്‍ത്ഥിച്ചു. ജില്ലാ കലക്ടറുടെ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സി ആര്‍ ജയന്തി, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
- Log in to post comments