Skip to main content

അഭിമുഖം

ജില്ലയിൽ ഒഴിവുള്ള കടുത്തുരുത്തി, കോഴാ ,വാഴൂർ, പള്ളം, പാമ്പാടി ,ഈരാറ്റുപേട്ട ബ്ലോക്കുകളിൽ മൊബൈൽ വെറ്ററിനറി യൂണിറ്റിൽ രാത്രികാല അടിയന്തര ചികിത്സ സേവനം നൽകുന്നതിനായി ഡോക്ടർമാരെ നിയമിക്കുന്നു. താല്പര്യമുള്ളവർ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും എന്നിവ സഹിതം മേയ് 31 ന്  2.30ന് കളക്ടറേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽനടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വെറ്ററിനറി സയൻസ് ബിരുദധാരികൾക്ക് അപേക്ഷിക്കാം.  89 ദിവസത്തേക്കാണ് നിയമനം.
വിശദവിവരത്തിന് ഫോൺ: 0481- 2563726

date