അറിയിപ്പുകൾ
കമ്മ്യൂണിറ്റി സോഷ്യൽ വർക്കർ നിയമനം*
കേരള സംസ്ഥാന പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ട്രാസ്(ട്രെയിനിങ് ഫോർ കരീർ എക്സലൻസ്) പദ്ധതിയുടെ ഭാഗമായി സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദമുള്ളവരെ കമ്മ്യൂണിറ്റി വർക്കർമാരായി നിയമിക്കുന്നതിനു 21 നും 35 നും മധ്യേ പ്രായമുള്ള അർഹരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു .ജില്ലാതലത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിയമന കാലവധി ഒരു വർഷം. അപേക്ഷകർ നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി ,വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂൺ 5ന് വൈകീട്ട് 5ന് മുമ്പായി കാക്കനാട് സിവിൽ സ്റ്റേഷൻ മൂന്നാം നിലയിലുള്ള ജില്ല പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ-0484-2422
*ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം*
കേരള സർക്കാരിന്റെ നൈപുണ്യ വികസന സംരംഭമായ അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം നടക്കും .18 വയസ് പൂർത്തിയായവർക്ക് പ്രവേശനം നേടാം. ഇൻസ്റ്റാൾമെൻറ് സൗകര്യത്തിൽ ഫീസ് അടയ്ക്കാവുന്നതാണ് . അടിസ്ഥാന യോഗ്യത: പത്താം ക്ലാസ് . വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള സ്പോർട്സ് ആൻഡ് ഫിറ്റ്നസ് സെക്ടർ സ്കിൽ കൗൺസിൽ നൽകുന്ന എൻ സി വി ഇ ടി സർട്ടിഫിക്കറ്റ് ലഭ്യമാവുന്നതാണ്.
കോഴ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ്. https://csp.asapkerala.gov.in/courses/general-fitness-trainer, ഫോൺ - 9495999704
*സൗജന്യ കംപ്യൂട്ടർ പരിശീലനം*
ദേശീയ തൊഴിൽ സേവന കേന്ദ്രം തിരുവനന്തപുരം എസ് സി/എസ് ടി വിഭാഗത്തിലുള്ളവർക്ക് വേണ്ടി സൗജന്യ കംപ്യൂട്ടർ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൻ്റെ പാലക്കാടുള്ള കെൽട്രോൺ നോളേജ് സെൻ്ററിൽ ആണ് കോഴ്സ് നടത്തുന്നത്. 30 വയസ്സിൽ താഴെ പ്രായമുള്ള മൂന്നു ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള പ്ലസ്ടു പാസ്സായവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി പാലക്കാട് മഞ്ഞക്കുളം റോഡിലുള്ള കെൽട്രോൺ നോളേജ് സെൻ്ററിൽ നേരിട്ട് ഹാജരാകുക.
ഫോൺ- 0491 -2504599, 8590605273
*അസാപ് എൻറോൾഡ് ഏജൻ്റ് കോഴ്സിന് അപേക്ഷിക്കാം*
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള ' 'എൻറോൾഡ് ഏജൻ്റ്' എന്ന കോഴ്സിൻ്റ എറണാകുളത്ത് ആരംഭിക്കുന്ന പുതിയ ഓഫ്ലൈൻ ബാച്ചിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ബികോം,എം കോം ,ബിബിഎ -ഫിനാൻസ് , എംബിഎ -ഫിനാൻസ് ബിരുദധാരികൾക്കും, അവസാനവർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം .
യു.എസ് ടാക്സേഷൻ രംഗത്ത് ഉയർന്ന ജോലിയും പ്രതിഫലവും ഉറപ്പ് നൽകുന്ന കോഴ്സാണിത്. നികുതി ശേഖരണത്തിനും നികുതി നിയമങ്ങൾ നടപ്പിലാക്കുന്നതിനും മേൽനോട്ടം വഹിക്കുന്ന യു.എസ് ഫെഡറൽ ഏജൻസിയായ ഐആർഎസിന് മുമ്പായി നികുതിദായകരെ പ്രതിനിധീകരിക്കാൻ പദവിയുള്ള ഒരു പ്രൊഫഷണലാണ് എൻറോൾഡ് ഏജൻ്റ് (ഇ.എ). നാലുമാസ പരിശീലന പദ്ധതിയിലൂടെ വിദ്യാർത്ഥികളെ അമേരിക്കൻ ഇൻ്റേണൽ റവന്യൂ സർവ്വീസ് നടത്തുന്ന സ്പെഷ്യൽ എൻറോൾമെൻ്റ് പരീക്ഷ എഴുതാൻ പ്രാപ്തരാക്കും.
കോഴ്സ് വിജയകരമായി പൂർത്തീകരിച്ച് സർട്ടിഫിക്കറ്റ് നേടുന്ന വിദ്യാർത്ഥികൾ യു.എസ്സിലെ നികുതിദായകരെ പ്രതിനിധീകരിച്ച് നികുതി റിട്ടേണുകൾ ഫയൽ ചെയ്യാൻ അധികാരമുള്ളവരാകും.
അസാപ് കേരള -കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ,കളമശ്ശേരിയിലായിരിക്കും പരിശീലനം നടക്കുക .
ജൂലൈ 30 നു ക്ലാസുകൾ ആരംഭിക്കും.സീറ്റുകൾ പരിമിതം.
രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക്: https://forms.gle/pnTAkAdJ7wcx2jvJ6
ഫോൺ - 62380 93350,9995288833
*സ്വയം തൊഴിൽ വായ്പ പദ്ധതി*
കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ കുടുംബശ്രീയുമായി ചേർന്ന് സി.ഡി. എസ് മുഖേന നടപ്പാക്കുന്ന പട്ടിക വിഭാഗം വനിതാ അയൽക്കൂട്ട അംഗങ്ങൾക്കുള്ള സ്വയം തൊഴിൽ വായ്പ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. എറണാകുളം ജില്ലയിലെ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട 18 നും 55 നും മദ്ധ്യേ പ്രായമുള്ള വനിതാ അയൽക്കൂട്ട അംഗങ്ങൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വൈറ്റിലയിലെ കോർപ്പറേഷൻ ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക.
ഫോൺ:9400068507
0484 -2302663
- Log in to post comments