Post Category
ഐ.ഐ.ടി എന്‍ട്രന്‍സ് പരിശീലനത്തിന് അപേക്ഷിക്കാം
ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഒരു വര്‍ഷത്തെ ഐ.ഐ.ടി/എന്‍.ഐ.ടി സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള എന്‍ട്രന്‍സ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഹയര്‍സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍സെക്കന്ററി തലത്തില്‍ ഫിസിക്‌സ്/കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് 85 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോം ജില്ലാ ഫിഷറീസ് ഓഫീസ്/മല്‍സ്യഭവനുകളില്‍ ലഭിക്കും. അവസാന തീയതി ജൂണ്‍ 20. വിവരങ്ങള്‍ക്ക് - ddfkollam@gmail.com
date
- Log in to post comments