Skip to main content

വിദ്യാഭ്യാസ കായികപ്രോത്സാഹന അവാര്‍ഡ്

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക്   പ്ലസ്.ടു/വി.എച്ച്.എസ്.സി പരീക്ഷകളില്‍   മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്  വാങ്ങിയവര്‍ക്ക് വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാര്‍ഡിന്  അപേക്ഷിക്കാം. 5000 രൂപ ക്യാഷ് അവാര്‍ഡും മൊമന്റോയും നല്‍കും.  

 സര്‍ട്ടിഫിക്കറ്റിന്റെയും മാര്‍ക്ക് ലിസ്റ്റിന്റെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, രക്ഷകര്‍ത്താവിന്റെ ക്ഷേമനിധി ബോര്‍ഡ് പാസ് ബുക്കിന്റെ ഫോട്ടോ പതിച്ച  പേജ്, കുടുംബ വിവര പേജ്, വിഹിതമടവ് രേഖപ്പെടുത്തിയ  പേജ്, വിദ്യാര്‍ഥിയുടെ ആധാര്‍, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകളും, പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ  (2 എണ്ണം) സഹിതമുള്ള  രണ്ട് സെറ്റ് അപേക്ഷകള്‍ മെയ് 31നകം  മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഫിഷറീസ് ഓഫീസുകളില്‍ സമര്‍പ്പിക്കണം. ജില്ലയിലെ ഫിഷറീസ് ഓഫീസുകള്‍:  മയ്യനാട് (9497715521), തങ്കശ്ശേരി(9497715522), നീണ്ടകര(9497715523), ചെറിയഴിക്കല്‍(9497715524),   കുഴിത്തുറ(9497715525),  കെ.എസ്.പുരം ( 9497715526),   പടപ്പക്കര (9497715527) .

date