Skip to main content

റിസ്‌ക് ഫണ്ട് ധനസഹായം അനുവദിച്ചു

സംസ്ഥാനത്ത് സഹകരണ വകുപ്പ് റിസക് ഫണ്ട് ധനസഹായമായി 25,62,58,544/- രൂപ അനുവദിച്ചു. സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് 2,612 അപേക്ഷകളിലായി തുക അനുവദിച്ച് നൽകിയത്.

നിലവിലെ ഭരണസമിതി ചുമതലയേറ്റ ശേഷം നാളിതുവരെ ആകെ 45,087 വായ്പകളിലായി 409.34 കോടി രൂപയും,  2008-ൽ റിസ്‌ക് ഫണ്ട് പദ്ധതി ആരംഭിച്ചതു മുതൽ നാളിതുവരെ 1,22,184 വായ്പകളിലായി 969.60 കോടി രൂപയും റിസ്‌ക് ഫണ്ട് മരണാനന്തര  /ചികിത്സാ ധനസഹായമായി ഇതുവരെ അനുവദിച്ചു നൽകിയിട്ടുണ്ട്.

പി.എൻ.എക്സ് 2341/2025

date