അറിയിപ്പുകള്‍
താത്പര്യപത്രം ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പ് മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ 'ബേഠി ബച്ചാവോ ബേഠി പഠാവോ' പ്രകാരം കോഴിക്കോട് പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പുകള്‍ക്ക് കീഴിലെ നാല് പ്രീ-മെട്രിക് ഹോസ്റ്റലുകളിലെയും ഒരു പോസ്റ്റ്-മെട്രിക് ഹോസ്റ്റലിലെയും പെണ്‍കുട്ടികളുടെ സമഗ്രമായ വികസനത്തിനാവശ്യമായ വിവിധ പരിശിലന പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് താത്പര്യമുള്ള അംഗികൃത സന്നദ്ധ സംഘടനകളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. കുട്ടികളുടെ പുനരധിവാസമേഖലയില്‍ കുറഞ്ഞത് ഏഴ് വര്‍ഷമെങ്കിലും പ്രവര്‍ത്തിപരിചയമുള്ളതും സാമൂഹ്യനീതി വകുപ്പിന്റെ അക്രഡിറ്റേഷന്‍ ഉള്ളതും പദ്ധതി ഏറ്റെടുത്ത് നടത്തുന്നതിന് സാമ്പത്തിക ഭദ്രതയുള്ളതുമായ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷയും വിശദമായ പ്രപ്പോസലും ജൂണ്‍ 10 നകം ജില്ലാ വനിത ശിശുവികസന ഓഫീസര്‍ക്ക് നല്‍കണം. ഫോണ്‍ - 0495-237050.
എച്ച്എസ്ടി അഭിമുഖം 30-ന്
മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള എച്ച്എസ്ടി വിഭാഗം ഇംഗ്ലീഷ്, സംസ്‌കൃതം (പാര്‍ട്ട് ടൈം), ഉറുദു (പാര്‍ട്ട് ടൈം), എച്ച് എസ് വിഭാഗം ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ (ഫുള്‍ ടൈം മീനിയല്‍) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി മെയ് 30 ന് രാവിലെ പത്ത് മണിക്ക് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍ - 0495 2883117.
സ്പെക്ട്രം തൊഴില്‍ മേള 2025 ഉദ്ഘാടനം ചെയ്തു
വ്യവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാളിക്കടവ് ഗവ.ഐ ടി ഐ നടന്ന സ്പെക്ട്രം ജോബ് ഫെയര്‍ 2025 തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. തൊഴില്‍ മേളയില്‍ വിവിധ മേഖലകളില്‍ നിന്ന് 85 കമ്പനികളും 1432 തൊഴിലന്വേഷകരും പങ്കെടുത്തു. 176 പേര്‍ക്ക് ഓഫര്‍ ലെറ്റര്‍ ലഭിച്ചു. ട്രെയിനികള്‍ക്ക് ഒന്നിലധികം കമ്പനികളില്‍ അഭിമുഖത്തിന് പങ്കെടുക്കാന്‍ അവസരം ഉണ്ടായിരുന്നു. അഭിമുഖത്തില്‍ പങ്കെടുത്ത 1715 പേര്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു.
ചടങ്ങില്‍ ഉത്തരമേഖല ഇന്‍സ്പെക്ടര്‍ ഓഫ് ട്രെയിനിംഗ് എന്‍ സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വനിത ഐടിഐ പ്രിന്‍സിപ്പാള്‍ കെ പി ഷാജു, ഐടിഐ പ്രിന്‍സിപ്പാള്‍ ഇ കെ മുഹമ്മദ് അഷ്റഫ്, പിടിഎ പ്രസിഡന്റ് കെ പി സതീഷ്, ജില്ല എംപ്ലോയ്മെന്റ്റ് ഓഫീസര്‍ പി കെ സജീഷ്, ഐടിഐ വൈസ് പ്രിന്‍സിപ്പാള്‍ ഏ ജി സുധീര്‍, സ്റ്റാഫ് സെക്രട്ടറി ടി എ ഗിരീഷ് കുമാര്‍, ട്രെയിനീസ് കൗണ്‍സില്‍ ചെയര്‍മാന്‍ യു വിഷ്ണു തുടങ്ങിയവര്‍ സംസാരിച്ചു.
ടെയ്‌ലറിംഗ് പരിശീലനം; അപേക്ഷ ക്ഷണിച്ചു
ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ ഒരു മാസത്തെ ഹ്രസ്വകാല ടെയ്‌ലറിംഗ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ജൂണ്‍ രണ്ടിന് ക്ലാസ്സുകള്‍ തുടങ്ങും. ഫോണ്‍: 0495 2370026, 8891370026.
വാഹനം ആവശ്യം
ഐസിഡിഎസ് അര്‍ബന്‍ മൂന്ന് കാര്യാലയത്തിലേക്ക് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ വാഹനം വാടകക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി ജൂണ്‍ നാല്. ഫോണ്‍ 9995735638.
ഗവ. പ്രീമെട്രിക് ഹോസ്റ്റല്‍ ട്യൂട്ടര്‍ നിയമനം
കോഴിക്കോട് എലത്തൂരിലെ പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലില്‍ അഞ്ച് മുതല്‍ പത്ത് വരെ ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വൈകുന്നേരങ്ങളില്‍ ട്യൂഷന്‍ എടുക്കുന്നതിന് ട്യൂട്ടര്‍മാരെ നിയമിക്കുന്നു. ഇംഗ്ലീഷ്, കണക്ക്, സോഷ്യല്‍ സ്റ്റഡീസ്, ഹിന്ദി വിഷയങ്ങളില്‍ ഡിഗ്രിയും ബി എഡ് ഉള്ളവര്‍ക്ക് ഹൈസ്‌കൂള്‍ വിഭാഗത്തിലും ടിടിസി തതുല്യ യോഗ്യതയുള്ളവര്‍ക്ക് യുപി വിഭാഗത്തിലും അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ പത്തിനകം കോഴിക്കോട് കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 8547630149, 9526679624.
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ഇരിങ്ങല്ലൂര്‍ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലെ (ആണ്‍) ട്യൂട്ടര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യുപി ട്യൂട്ടര്‍മാര്‍ക്ക് ടിടിസിയും ഹൈസ്‌കൂള്‍ ട്യൂട്ടര്‍മാര്‍ക്ക് (ഇംഗ്ലീഷ്, കണക്ക്, സോഷ്യല്‍ സയന്‍സ്, സയന്‍സ്, ഹിന്ദി) ബി എഡുമാണ് യോഗ്യത. അപേക്ഷ നല്‍കേണ്ട അവസാന തിയ്യതി ജൂണ്‍ അഞ്ച്. ഫോണ്‍: 8547630159, 9447357661, 9633290365.
വാഹന ലേലം
കോഴിക്കോട് ഇറിഗേഷന്‍ നോര്‍ത്ത് സബ് ഡിവിഷന്‍ കാര്യാലയത്തിന്റെ കീഴിലുള്ള വാഹനം 15 വര്‍ഷം പൂര്‍ത്തിയായതിനാല്‍ ജൂണ്‍ മൂന്നിന് രാവിലെ 11 മണിക്ക് ഇറിഗേഷന്‍ നോര്‍ത്ത് സബ് ഡിവിഷന്‍, സിവില്‍ സ്റ്റേഷനില്‍ ലേലം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂണ്‍ രണ്ടിന് വൈകീട്ട് നാലിനകം ലഭിക്കണം. ഫോണ്‍ - 0495 2370554.
വാഹനം ഇ ലേലം
കോഴിക്കോട് സിറ്റി പോലീസ് യൂണിറ്റിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരിക്കുന്ന അവകാശികള്‍ ഇല്ലാത്തതും നിലവില്‍ അന്വേഷണാവസ്ഥയിലോ/കോടതി വിചാരണയിലോ/പരിഗണനയിലോ ഇല്ലാത്തതുമായ 83 വാഹനങ്ങള്‍, കേരളാ പോലീസ് ആക്ട് 2011, സെക്ഷന്‍ 56, സര്‍ക്കാര്‍ ഉത്തരവ് ജി. ഒ (പി) നം. 60/2018/ ഹോം തിയ്യതി 11.09.2018 പ്രകാരം അവകാശികള്‍ ഇല്ലാത്ത വാഹനങ്ങളായി പരിഗണിച്ച് എംഎസ്ടിസി ലിമിറ്റഡിന്റെ വെബ്‌സൈറ്റ് www.mstcecommerce.com മുഖേന ജൂണ്‍ അഞ്ചിന് പകല്‍ 11 മണി മുതല്‍ വൈകീട്ട് 4.30 മണി വരെ ഓണ്‍ലൈന്‍ ആയി ഇ-ലേലം ചെയ്ത് വില്‍പന നടത്തും. ഫോണ്‍ - 0495 2722673.
പുനഃലേലം
ബേപ്പൂര്‍ തുറമുഖ ഓഫീസ് കോമ്പൗണ്ടിനകത്തുള്ള മുറിച്ച് മാറ്റിയ പ്ലാവ് വില്‍പ്പന നടത്തുന്നതിന് മത്സരസ്വഭാവമുള്ള പുനഃലേലം/ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജൂണ്‍ മൂന്നിന് ഉച്ചയ്ക്ക് 12 മണിവരെ ബേപ്പൂര്‍ പോര്‍ട്ട് ഓഫീസില്‍ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന് ബേപ്പൂരിലുള്ള ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍ - 0495 2414863.
ഫാര്‍മസിസ്റ്റ് നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം കെഎഎസ്പിന് കീഴില്‍ ഒരു വര്‍ഷത്തേക്ക് ഫാര്‍മസിസ്റ്റിനെ താത്കാലികമായി നിയമിക്കും. പ്രതിദിനം 825 രൂപ വേതനം. യോഗ്യത: ഡി ഫാം. പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 30 ന് രാവിലെ 11 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം.
- Log in to post comments