Skip to main content

ഉണർവ്  മൂന്നാം പതിപ്പിന് പരിസ്ഥിതി ദിനത്തിൽ തുടക്കമാകും

മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഊർജസംരക്ഷണ പാഠങ്ങൾ പകർന്നു നൽകുന്ന 'ഉണർവ്പരിപാടിയുടെ മൂന്നാം പതിപ്പിന് ജൂൺ അഞ്ചിന് തുടക്കമാകും. എനർജി മാനേജ്‌മെന്റ് സെന്ററിൽ നടക്കുന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി  കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം  നിർവഹിക്കും.  കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഊർജ വകുപ്പ്  അഡീഷണൽ ചീഫ് സെക്രട്ടറി  പുനീത് കുമാർ  മുഖ്യ പ്രഭാഷണം നടത്തും .

വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി എനർജി മാനേജ്‌മെന്റ് സെന്ററിൽ നടക്കുന്ന  ഊർജ സംരക്ഷണ അവബോധ ക്ലാസ്ഇലക്ട്രിക് സൈക്കിൾ പരിചയം എനർജി മാനേജ്‌മെന്റ് സെന്റർ ലാബ് സന്ദർശനം എന്നിവ ഉൾപ്പെടുന്ന പരിപാടിയാണ് 'ഉണർവ്'. വിദ്യാർത്ഥികൾ അധ്യാപകർ എന്നിവരിലൂടെ കുടുംബങ്ങളിലേക്കും പൊതു സമൂഹത്തിലേക്കും ഊർജസംരക്ഷണ സന്ദേശങ്ങൾ എത്തിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം .

ഈ അധ്യയന വർഷം ഉണർവിൽ പങ്കെടുക്കുന്നതിന് വിദ്യാലയങ്ങൾക്ക് പേര് രജിസ്റ്റർ ചെയ്യാം.  കൂടുതൽ വിവരങ്ങൾക്ക് www.keralaenergy.gov.inഫോൺ - 8547142494.

പി.എൻ.എക്സ് 2349/2025

date