വൈജ്ഞാനികപുരസ്കാരം: കൃതികള്‍ സമര്‍പ്പിക്കേണ്ട തീയതി ദീര്‍ഘിപ്പിച്ചു
എന്‍.വി.കൃഷ്ണവാരിയര്‍ സ്മാരക വൈജ്ഞാനികപുരസ്കാരം, ഡോ. കെ.എം.ജോര്‍ജ്ജ് സ്മാരക ഗവേഷണപുരസ്കാരം, (ശാസ്ത്രം/ശാസ്ത്രേതരം), എം. പി. കുമാരന് സ്മാരക വിവര്‍ത്തനപുരസ്കാരം എന്നിവയ്ക്കായി കൃതികള്‍ സമര്‍പ്പിക്കുന്ന തീയതി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചു.
2024 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള മൗലികകൃതികളും അവാര്‍ഡ് ചെയ്യപ്പെട്ടിട്ടുളള പി.എച്ച്.ഡി ഗവേഷണ പ്രബന്ധങ്ങളുമാണ് പുരസ്കാരങ്ങള്‍ക്കായി പരിഗണിക്കുക. ഗ്രന്ഥകര്‍ത്താക്കള്‍, അവരുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, പ്രസാധകര്, സാഹിത്യ സാംസ്കാരിക സംഘടനകള്‍ എന്നിവര്‍ക്ക് അവാര്‍ഡ് പരിഗണനയ്ക്കുള്ള കൃതികള്‍/ ഗവേഷണ പ്രബന്ധങ്ങള്‍ അയച്ചുതരാവുന്നതാണ്.
പുരസ്കാരത്തിന് സമര്‍പ്പിക്കുന്ന കൃതികള്‍/ഗവേഷണ പ്രബന്ധങ്ങള്‍ എന്നിവയുടെ നാല് പകര്‍പ്പുകളാണ് സമര്‍പ്പിക്കേണ്ടത്. പുരസ്കാരത്തിനുളള സമര്‍പ്പണങ്ങള്‍ അപേക്ഷ ഉള്‍പ്പെടെ ജൂണ്‍ 30 നകം ഡയറക്ടര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ ലഭിച്ചിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9497469556, 9447956162 .
- Log in to post comments