Skip to main content

സിവിൽ സർവീസ് പരിശീലനം

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരംകൊല്ലംകോന്നിചെങ്ങന്നൂർകോട്ടയംഇടുക്കിആലുവആളൂർ (തൃശ്ശൂർ)പാലക്കാട്പൊന്നാനികോഴിക്കോട്വയനാട്കല്യാശ്ശേരികാഞ്ഞങ്ങാട് കേന്ദ്രങ്ങളിൽ നടത്തുന്ന വാരാന്ത്യ കോഴ്സുകളായ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സസ് (ഓഫ്‌ലൈൻ & ഓൺലൈൻ) (പ്ലസ് വൺപ്ലസ്ടു വിദ്യാർഥികൾക്ക്)ടാലന്റ് ഡെവലപ്‌മെന്റ് കോഴ്സ് (ഓഫ്‌ലൈൻ & ഓൺലൈൻ) (ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക്)പ്രിലിംസ് കം മെയിൻസ് (പി.സി.എം) - (വീക്കെൻഡ് ബാച്ച് - ഓഫ്‌ലൈൻ & ഓൺലൈൻ], റിപ്പീറ്റേഴ്സ് ബാച്ച് (തിരുവനന്തപുരം സെന്ററിൽ മാത്രം) എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു. സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സ്ടാലന്റ് ഡെവലപ്‌മെന്റ് കോഴ്സ് എന്നിവ എല്ലാ ഞാറാഴ്ചകളിലുമാണ് നടത്തുന്നത്. പ്രിലിംസ് കം മെയിൻസ് (വീക്കെൻഡ് ബാച്ച്) കോഴ്സ് രണ്ടാം ശനിഞായർ ദിവസങ്ങളിലും മറ്റ് പൊതു അവധി ദിവസങ്ങളിലും നടത്തും. ജൂലൈ 5ന് ക്ലാസ്സുകൾ ആരംഭിക്കും. കൂടുതൽവിവരങ്ങൾക്ക്: https://kscsa.org

പി.എൻ.എക്സ് 2353/2025

date