Post Category
മീഡിയ അക്കാദമി ഫോട്ടോജേണലിസം കോഴ്‌സ്: സ്പോട്ട് അഡ്മിഷൻ ജൂൺ 4-ന്
സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി സെന്ററിൽ നടത്തുന്ന ഫോട്ടോജേണലിസം കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ജൂൺ 4ന് എറണാകുളം കാക്കനാടുള്ള കേരള മീഡിയ അക്കാദമി ആസ്ഥാന മന്ദിരത്തിൽ നടക്കും. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നുമാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 25,000 രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകൾ (SSLC, +2), ആധാർ കാർഡ് എന്നിവയുടെ ഒറിജിനലും കോപ്പിയും പാസ്പോർട്ട്' സൈസ് ഫോട്ടോയും സഹിതം രാവിലെ 11 ന് എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 8281360360, 0484-2422275.
പി.എൻ.എക്സ് 2355/2025
date
- Log in to post comments