Skip to main content

കീം 2025: അപേക്ഷയിൽ ന്യൂനതകൾ ഉള്ളവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2025-26 അധ്യയന വർഷത്തെ എൻജിനിയറിങ്ആർക്കിടെക്ചർഫാർമസിമെഡിക്കൽമെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ചവരിൽ വിവിധ കാറ്റഗറിയിൽ സംവരണം ക്ലെയിം ചെയ്ത (NRI ഒഴികെ) വിദ്യാർത്ഥികളിൽ അവർ സമർപ്പിച്ച രേഖകളിൽ ന്യൂനതകൾ ഉള്ളവരുടെ ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ ലഭ്യമാക്കി. ന്യൂനതകൾ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകൾ ഓൺലൈനായി ജൂൺ 2ന് മുമ്പ് അപ്‌ലോഡ്‌ ചെയ്യണം. അപാകതകൾ പരിഹരിക്കുന്നതിന് പിന്നീട് അവസരം നൽകുന്നതല്ല. നിശ്ചിത സമയത്തിനകം നേറ്റിവിറ്റി രേഖകളിലെ ന്യൂനതകൾ പരിഹരിക്കാത്തവരുടെ സാമുദായികപ്രത്യേക സംവരണാനുകൂല്യങ്ങൾ റദ്ദാകും. ഫോൺ: 0471-2525300, 2332120, 2338487.

പി.എൻ.എക്സ് 2361/2025

date