Skip to main content

ലോക ക്ഷീരദിനം സംസ്ഥാനതല ഉദ്ഘാടനം ജൂൺ 1 ന്

 ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലോക ക്ഷീരദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 1 ന് ടാഗോർ തീയേറ്ററിൽ ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കുന്നു. അഡ്വ. ആന്റണി രാജു എം എൽ എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ ശശി തരൂർ എം പി മുഖ്യാതിഥിയാവും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾമൃഗസംരക്ഷണ വകുപ്പ്മിൽമകേരള ലൈവ് സ്റ്റോക്ക് ഡെവലപ്പ്‌മെന്റ്‌ ബോർഡ്കേരള ഫീഡ്സ്ക്ഷീര സഹകരണ സംഘങ്ങൾ എന്നിവയുടെ സഹകരണത്തോടെ വിവിധ പരിപാടികളും ശില്പശാലയും നടക്കും.

പി.എൻ.എക്സ് 2366/2025

date